കാസർകോട്: 15 വർഷം നിർബന്ധ സേവനം സൈന്യത്തിന്റെ കെട്ടുറപ്പാണെന്നിരിക്കെ അഗ്നിപഥിലൂടെ ഉള്ള നാലുവർഷത്തെ താത്കാലിക നിയമനം സൈന്യത്തിന്റെ മനോവീര്യം തകർക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. അഗ്നിപഥ് പിൻവലിക്കുക, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഫർസോൺ സമരം എസ്.എഫ്.ഐ നടത്തേണ്ടത് പിണറായി വിജയന്റെ വീട്ടുപടിക്കലാണെന്നും രാഹുൽഗാന്ധി മതേതര ഇന്ത്യയുടെ പ്രതീക്ഷയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി കുഞ്ഞിക്കണ്ണൻ, സി.ടി അഹമ്മദലി, ഹരീഷ് ബി നമ്പ്യാർ, കെ. നീലകണ്ഠൻ, എം. അസ്സിനാർ, പി.എ അഷ്റഫ് അലി, കരിമ്പിൽ കൃഷ്ണൻ, ശാന്തമ്മ ഫിലിപ്പ്, അഡ്വ. കെ.കെ നാരായണൻ, മീനാക്ഷി ബാലകൃഷ്ണൻ, പി.ജി ദേവ്, അഡ്വ. കെ.കെ രാജേന്ദ്രൻ, പി.വി സുരേഷ്, കരുൺ താപ്പ, സെബാസ്റ്റ്യൻ പതാലിൽ, കെ.വി സുധാകരൻ, ടോമി പ്ലാച്ചേരി, ധന്യ സുരേഷ്, എം. കുഞ്ഞമ്പു നമ്പ്യാർ, ഹരീഷ് പി. നായർ, സോമ ശേഖര ഷേണി, സുന്ദര ആരിക്കാടി, മാമുനി വിജയൻ, കെ.പി. പ്രകാശൻ, സി.വി ജെയിംസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ രാജു കട്ടക്കയം, ടി.കെ നാരായണൻ, സി.കെ അരവിന്ദാക്ഷൻ, ഗിരിജാ മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, ആർ ഗംഗാധരൻ, രാജീവൻ കപ്പച്ചേരി, ബ്ലോക്ക് പ്രസിഡന്റുമാരായ കെ. ഖാലിദ്, പി. കുഞ്ഞിക്കണ്ണൻ, രാജൻ പെരിയ, കെ. ബാലരാമൻ നമ്പ്യാർ, കെ. വാരിജാക്ഷൻ, മഡിയൻ ഉണ്ണികൃഷ്ണൻ, ലക്ഷ്മണ പ്രഭു, പോഷകസംഘടന നേതാക്കളായ ബി.പി പ്രദീപ്കുമാർ, സാജിദ് മൗവ്വൽ, ശ്രീജിത്ത് മാടക്കല്ല്, പി. രാമചന്ദ്രൻ, എ. വാസുദേവൻ, ജി. നാരായണൻ, രാജേഷ് പള്ളിക്കര, ബാലരാമൻ നായർ, ജമീല അഹമ്മദ്, ഉമേഷൻ വേളൂർ, എ.എം കടവത്ത് എന്നിവർ സംബന്ധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് സ്വാഗതവും വി.ആർ വിദ്യാസാഗർ നന്ദിയും പറഞ്ഞു.