പയ്യന്നൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലെ ഗാന്ധി പ്രതിമ തകർത്ത കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ തായിനേരിയിലെ ടി. അമൽ, മൂരിക്കൊവ്വലിലെ എം.വി. അഖിൽ എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ 15 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും ആരെയും അറസ്റ്റ് ചെയ്യാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ജൂൺ 13 ന് രാത്രിയാണ് ഒരു സംഘമാളുകൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ ഗാന്ധി മന്ദിരവും ഓഫീസിനു മുന്നിലെ ഗാന്ധി പ്രതിമയും അടിച്ചു തകർത്തത്.