ksu

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിനെ മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് വൈസ് ചാൻസിലറായി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിനുള്ള പ്രത്യുപകാരമാണെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.ചട്ടങ്ങൾ മറികടന്ന് വി.സിയെ പുനർനിയമിച്ചത് സർവ്വകലാശാലയിലെ ഇത്തരം വഴിവിട്ട നിയമനങ്ങൾക്കും അഴിമതിക്കും വേണ്ടിയാണെന്ന് വ്യക്തമാവുകയാണ്. മതിയായ യോഗ്യതയുണ്ടായിട്ടും അർഹതപ്പെട്ടവരെ തഴഞ്ഞുള്ള കണ്ണൂർ സർവ്വകലാശാലയിലെ അദ്ധ്യാപക നിയമനം പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും
വി സിയുടെ പുനർനിയമനം തന്നെ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ യോഗ്യതകളും ചട്ടങ്ങളും മറികടന്നുള്ള നിയമനത്തിനെതിരെ കോടതിയെ സമീപിക്കുന്നതുൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷമ്മാസ് പ്രസ്താവനയിൽ പറഞ്ഞു.