കണ്ണൂർ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തിനിടെ പൊലീസ് വാഹനത്തിന് മുകളിൽ കയറിയ കെ.എസ്.യു നേതാവിനെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു. മട്ടന്നൂർ ബ്‌ളോക്ക് പ്രസിഡന്റ് ഹരികൃഷ്ണനാണ് അറസ്റ്റിലായത്. ഇയാളെ മട്ടന്നൂരിലെ സജിത്ത്ലാൽ അനുസ്മരണ പരിപാടിക്കിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നഗരത്തിലെ കാൾടെക്സ് ജംഗ്ഷനിൽ നടത്തിയ ദേശീയ ഉപരോധസമരത്തിനിടെയാണ് ഹരികൃഷ്ണൻ കൊടിയുമായി പൊലീസ് വാഹനത്തിന് മുകളിൽ കയറിയത്.