കാസർകോട്: ഹോപ് പദ്ധതിയുടെ ഭാഗമായി ബേക്കൽ തീരദേശ പൊലീസ് സ്റ്റേഷൻ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. നെല്ലിക്കുന്ന് മത്സ്യഫെഡ് ഓഫീസിൽ വച്ച് മത്സ്യഫെഡ് ജില്ലാ ഓഫീസർ കെ.എച്ച് ഷെരീഫ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പ്രമുഖ ട്രെയിനറുമായ എൻ നിർമ്മൽ കുമാർ മോട്ടിവേഷൻ ക്ലാസ് നയിച്ചു. ചടങ്ങിൽ തീരദേശ പൊലീസ് സ്റ്റേഷൻ എസ്.ഐ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. കാസർകോട് മുനിസിപ്പാലിറ്റി ഇരുപത്തിയാറാം വാർഡ് കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ രജനി ,മത്സ്യഫെഡ് ക്ഷേമനിധി ഓഫീസർ വേണുഗോപാൽ എന്നിവർ സംസാരിച്ചു. ബേക്കൽ തീരദേശ പൊലീസ് സ്റ്റേഷൻ ഹോപ് നോഡൽ ഓഫീസർ ബാബുദാസ് കോടോത്ത് സ്വാഗതവും സ്റ്റേഷൻ റൈറ്റർ രാജീവൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ അമ്പതോളം കുട്ടികളും രക്ഷിതാക്കളും ആശാവർക്കർ മാരും തീരദേശ സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥരും പങ്കെടുത്തു.