police

കണ്ണൂർ: രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ കാൾടെക്‌സിൽ നടത്തിയ റോഡ് ഉപരോധം നോക്കി നിന്ന എസ്‌.ഐ ഉൾപ്പെടെ 11 പൊലീസുകാർക്കെതിരേ അച്ചടക്ക നടപടി. എ.സി.പി ടി.കെ.രത്നകുമാർ ഇവർക്ക് നോട്ടീസ് നൽകി.

ചക്കരക്കൽ എസ്‌.ഐ കെ.കെ.വിനോദ് കുമാർ, കണ്ണൂർ ടൗൺ എ.എസ്‌.ഐ ജയദേവൻ, വളപട്ടണം, എടക്കാട്, കണ്ണൂർ ടൗൺ സ്റ്റേഷനുകളിലെ സി.പി.ഒമാരായ രാഗേഷ്, വിനോദ്, ജിംമ്‌നേഷ്, ഷിജു, ഫിനേഷ് തുടങ്ങിയവർക്കെതിരെയാണ് നടപടി.

പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് കെ.എം. ഹരികൃഷ്ണൻ പൊലീസ് വാഹനത്തിന് മുകളിൽ കയറി കൊടി ഉയർത്തി. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ നോക്കി നിൽക്കുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി.