gandi

പയ്യന്നൂർ : ഗാന്ധിക്കെതിരെ നടക്കുന്ന അക്രമങ്ങൾ ജനാധിപത്യം തകർത്ത് തരിപ്പണമാക്കാനുള്ള നീക്കമാണെന്ന് പ്രമുഖ ഗാന്ധിയൻ ഡോ:എം.പി.മത്തായി പറഞ്ഞു.ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ പ്രതിഷേധിച്ചും മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടും ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ സ്തൂപത്തിനു മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എളുപ്പ വഴിയിൽ അധികാരം നിലനിർത്താൻ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ജനങ്ങളെ വരുതിക്ക് നിർത്താൻ നടത്തുന്ന ഫാസിസ്റ്റ് സമീപനത്തിനെതിരെ പോരാടാൻ ജനാധിപത്യവാദികൾ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

ടി.പി. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ.രവീന്ദ്രൻ , അഡ്വ.വിനോദ് പയ്യട, കെ.രാമചന്ദ്രൻ , ഡോ: എ.വി. ഭരതൻ , സി.കൃഷ്ണൻ നായർ , എൻ. സുബ്രഹ്മണ്യൻ, അപ്പുക്കുട്ടൻ കാരയിൽ , എ.കെ.പി.നാരായണൻ, പി.എം. ബാലകൃഷ്ണൻ , വാസുദേവ പൈ, കെ. രാജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു. എം.സുധാകരൻ സ്വാഗതം പറഞ്ഞു.