cpz-kattana
കാട്ടാനകൾ നശിപ്പിച്ച കോഴിച്ചാൽ ഐഎച്ച്ഡിപി കോളനിയിലെ മാവില വീട്ടിൽ ശാരദയുടെ കമുകുകളും വാഴയും

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ ഐ.എച്ച്.ഡി.പി കോളനിയിൽ കാട്ടാനയിറങ്ങി കൃഷിക്ക് നശിപ്പിച്ചു. മാവില വീട്ടിൽ ശാരദയുടെ കമുകുകളും വാഴകളുമാണ് ആനകൾ നശിപ്പിച്ചത്. കർണ്ണാടക വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശമാണിത്. കാനംവയൽ, ചേന്നാട്ട് കൊല്ലി, രാജഗിരി ഇക്കോളനി എന്നിവിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്.കർണ്ണാടക വനാതിർത്തികളിൽ സോളാർ വേലികൾ തകർന്നത് കാട്ടാനകൾ ഉൾപ്പെടെ കൃഷിയിടങ്ങളിൽ ഇറങ്ങുകയാണ്. സോളാർ വേലികൾ പുനർനിർമ്മിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് നിവേദനങ്ങൾ നൽകി കാത്തിരിക്കുകയാണ്. കാട്ടാനകൾ കൃഷി നശിപ്പിപ്പിച്ച പ്രദേശം പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരായ പ്രശോഭ്, രശ്മി എന്നിവരും പ്രസിഡൻറിനൊപ്പം ഉണ്ടായിരുന്നു.