മാഹി: നൂറുവർഷത്തിന് ശേഷം അരുണാചൽപ്രദേശിലെ അഞ്ജാവ് ജില്ലയിൽപെട്ട ഹ്യുലിയാംഗിൽ കഴിഞ്ഞ ഡിസംബറിൽ കണ്ടെത്തിയതായി ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പ്രമുഖ ഗവേഷകൻ കൃഷ്ണ ചൗലൂ സാക്ഷ്യപ്പെടുത്തിയ ഇന്ത്യൻ ലിപ്‌സ്റ്റിക് പ്ളാന്റ് മാഹിക്കടുത്തുള്ള ദിവാകരൻ ചോമ്പാലയുടെ വീട്ടിലും വിരിഞ്ഞു. കടുത്ത വംശനാശഭീഷണി നേരിടുന്നുതായി ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ സാക്ഷ്യപ്പെടുത്തിയതാണ് ഈ അതിസുന്ദരൻ ചെടി.
എസ്‌കിനാന്തസ് മോണിറ്റേറിയ എന്ന സസ്യവർഗ്ഗവിഭാഗത്തിൽപെട്ട ഈ ചെടിയിൽ അക്ഷരാർത്ഥത്തിൽ ലിപ് സ്റ്റിക്കിനെ ഓർമ്മിപ്പിക്കുന്നതാണ്.വംശനാശഭീഷണി നേരിടുന്നതായറിയുന്നതിന് രണ്ടുമൂന്നു വർഷം മുമ്പെ ദിവാകരൻ ചോമ്പാൽ ഹാർബ്ബർ റോഡിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ പൂച്ചട്ടിയിൽ വളർത്തിവരികയായിരുന്നു. ഹൈബ്രന്റ് റെഡ് നിറത്തിലുള്ള പൂക്കളാണ് ഇതിന്റേതെന്ന് ദിവാകരൻ പറഞ്ഞു .മാഹി ചാലക്കരയിലുള്ള സഹോദരൻ ഷനൂജിന്റെ വീട്ടിൽനിന്നും കൊണ്ടുവന്ന കമ്പ് നട്ടാണ് ദിവാകരൻ ചെടി മുളപ്പിച്ചെടുത്തത്.ഒക്ടോബറിനും ജനുവരിക്കുമിടയിലാണ് കൂടുതലായും ഇത് പുഷ്പിക്കുന്നത്. അറ്റം ഉരുണ്ട കടും പച്ചനിറത്തിലുള്ള ഇതിന്റെ ഇലകളും മനോഹരമാണ്.
എസ്‌കിനാന്തസ് (Aeschinanthus ) എന്ന ശാസ്ത്രീയ നാമത്തിലുള്ള ഈ ചെടി മരക്കൊമ്പുകളിൽ പറ്റിപ്പിടിച്ചു വളരുന്ന എപ്പിഫൈററുകളാണ്. ചുവന്ന പൂക്കൾ ലിപ്സ്റ്റിക്ക് ആകൃതിയിലായത് കൊണ്ടാണ് ഈ പേര് വന്നത് 'പ്ലാന്റ് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർമേഷൻ ഓഫ് നേച്ചർ ഈ സന്യത്തെ വംശനാശം നേരിടുന്ന ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പി.ആനന്ദ് കുമാർ,ലക്ചറർ, ബോട്ടണി, മാഹി .