silpam
പയ്യാമ്പലത്തെ കാനായി കുഞ്ഞിരാമന്റെ ശില്പങ്ങളോടുള്ള അനാദരവിൽ പ്രതിഷേധിച്ച് ശില്പി വത്സൻ കൂർമ്മ കൊല്ലേരിയുടെ നേതൃത്വത്തിൽ കേരള ചിത്രകലാ പരിഷത്ത് പ്രവർത്തകർ ശില്പങ്ങൾക്ക് മുന്നിൽ സംരക്ഷണ വലയം തീർത്ത് മുഖം മറച്ച് പ്രതിഷേധിക്കുന്നു

കണ്ണൂർ: ലോക പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമന്റെ ശിൽപ്പങ്ങളോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ പുലർത്തുന്ന അനാദരവിനും ക്രൂരതക്കുമെതിരെ ഒന്നിച്ച് സാംസ്‌കാരിക പ്രവർത്തകരും ശില്പികളും.കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തിയ സംഘം പിന്നാലെ പയ്യാമ്പലത്തെ റിലാക്സിംഗ് ശില്പത്തിന് ചുറ്റും നിരന്ന് സംരക്ഷണപ്രതിജ്ഞയുമെടുത്തു.

രാവിലെ പഴയ സ്റ്റാൻഡിൽ നിന്നും ചിത്രകാരൻമാരും കലാകാരന്മാരും പങ്കെടുത്ത മാർച്ച് കളക്ടറേറ്റിലേക്ക് എത്തി.

കളക്ടറേറ്റിന് മുന്നിലെ ധർണ ശിൽപി വൻസൻ കൂർമ്മ കൊല്ലേരി ഉദ്ഘാടനം ചെയ്തു. ചിത്രകലാ പരിഷത്ത് ജില്ലാ പ്രസിഡന്റ്് കേണൽ വി.പി സരേശൻ അദ്ധ്യക്ഷത വഹിച്ചു.ഡോ: എ.ടി. മോഹൻരാജ് മുഖ്യപ്രഭാഷണം നടത്തി .

പിന്നാലെ ഉച്ചയോടെ പയ്യാമ്പലം പാർക്കിലെത്തിയ കലാകാരന്മാർ കാനായി കുഞ്ഞിരാമന്റെ റിലാക്സിംഗ് ശില്പത്തിന് ചുറ്റും സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞയെടുക്കുകയുമായിരുന്നു.റോപ്പ് വേ നിർമ്മാണത്തിന്റെ പേരിൽ ശിൽപം നശിപ്പിക്കാൻ സമ്മതിക്കില്ലെന്ന് കലാകാരൻമാരും സൗഹൃദയരും പരിപാടിയിൽ പ്രഖ്യാപിച്ചു.

ഗോവിന്ദൻ കണ്ണപുരം, സുകുമാരൻ പെരിയച്ചൂർ , കെ.കെ.ആർ. വെങ്ങര, പ്രദീപ് ചൊക്ലി,കെ ടി ബാബുരാജ്,
ഹരീന്ദ്രൻ ചാലാട്, ശ്രീരാജ് , വിനോദ് പയ്യന്നൂർ തുടങ്ങിയവർ സംസാരിച്ചു