sanju
സഞ്ജു ഫ്രാൻസിസ്

കണ്ണൂർ: മുംബയിൽ എണ്ണ പ്രകൃതി വാതക കോർപ്പറേഷന്റെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ചാലാട് പടന്നപ്പാലം സ്വദേശി സഞ്ജു ഫ്രാൻസിസാണ്(34) മരിച്ചത്.

ചൊവ്വാഴ്ചയാണ് ഏഴ് യാത്രക്കാരുമായി പുറപ്പെട്ട ഹെലികോപ്റ്ററിനു സാങ്കേതിക തകരാറു സംഭവിച്ചത്. തുടർന്ന് അടിയന്തരമായി അറബിക്കടലിൽ ഇറക്കുന്നതിനിടെയായിരുന്നു അപകടം. ഒന്നര മാസം മുമ്പാണ് സഞ്ജു മുംബയിലേക്ക് യാത്ര തിരിച്ചത്. ഒ.എൻ.ജി.സിയുടെ കാറ്ററിംഗ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സണ്ണി ഫ്രാൻസിസാണ് പിതാവ്. മാതാവ്: നിർമ്മല മേരി. സഹോദരൻ: ഡിക്സൺ ഫ്രാൻസിസ്.