police
കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന കരിയർ ഗൈഡൻസ് ക്ലാസ്

തൃക്കരിപ്പൂർ: കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകൾ കഴിഞ്ഞ് തുടർ പഠനത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും, പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർക്കുമായും

പടന്നകടപ്പുറം ഗവ ഫിഷറീസ് ഹൈസ്കൂളിൽ കരിയർ ഗൈഡൻസ് & മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.സ്കൂൾ പി. ടി. എ പ്രസിഡന്റ് പി. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. വലിയപറമ്പ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശ്യാമള ക്ളാസ് ഉൽഘാടനം നിർവഹിച്ചു . സന്ദീപ് കുമാർ. എൻ. വി, പിലിക്കോട് ക്ളാസ് കൈകാര്യം ചെയ്തു. വലിയപറമ്പ് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. കെ. മല്ലിക, കോസ്റ്റൽ പോലീസ് 'ഹോപ്പ്' കോഡിനേറ്റർ സന്ദീപ്. പി. കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോസ്റ്റൽ പോലീസ് എ. എസ്. ഐ സുരേന്ദ്രൻ. പി സ്വാഗതവും കോസ്റ്റൽ പോലീസ് ബ്ലൂ ബീറ്റ് ഓഫീസർ വി. കെ. രതീഷ് നന്ദിയും രേഖപ്പെടുത്തി.