photo
അനുമോദനവും എൻഡോവ്മെന്റ് വിതരണവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.

പഴയങ്ങാടി:പിലാത്തറ കോ.ഓപ്പറേറ്റിവ് ആർട്സ് ആൻഡ് സയൻസ്‌ കോളേജ് ഉന്നത വിജയികൾക്കുള്ള അനുമോദനവും എൻഡോവ്മെന്റ് വിതരണവും കോളേജ് പ്രസിഡന്റ് ഐ.വി.ശിവരാമന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.കോളേജ് ഹാളിൽ നടന്ന പരിപാടിയിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.വി.രവീന്ദ്രൻ,ചെറുതാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.രോഹിണി,കോളേജ് പ്രിൻസിപ്പാൾ ഡോ:കെ.എം. പ്രസീദ്,ഓഫീസ് സൂപ്രണ്ട് പി.വി.രാജൻ,ടി.സി.വിൽസൺ,എൻ.വി.സുഭ,എൻ.ശ്രയസ്സ് എന്നിവർ സംസാരിച്ചു.മാനേജിംഗ് ഡയറക്ടർ വിജയൻ അടുക്കാടൻ സ്വാഗതവും പി .നാരായണൻ കുട്ടി നന്ദിയും പറഞ്ഞു.