3
കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ ചേർന്ന സഹകരണ നീതി ലബോറട്ടറികളുടെ കൂട്ടായ്മയിൽ ഡോ. കെ പി അരവിന്ദൻ സംസാരിക്കുന്നു

കോഴിക്കോട്: ഗുണനിലവാരമുള്ള ലബോറട്ടറികൾ അനിവാര്യമാണെന്ന് ജില്ലാ സഹകരണ ആശുപത്രിയിൽ ചേർന്ന സഹകരണ നീതി ലബോറട്ടറികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. രോഗ നിർണയത്തിന് കൃത്യതയാർന്നതും വിശ്വസ്തതയുമുള്ള മികച്ച ലാബുകളുടെ അഭാവം നിലനിൽക്കുന്നു. സഹകരണ മേഖലയിൽ മികച്ച ലബോറട്ടറി പ്രവർത്തന ക്ഷമമാക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.
കൂട്ടായ്മ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ബി.സുധ ഉദ്ഘാടനം ചെയ്തു. കെ.ഡി.സി.ച്ച് ചെയർമാൻ പി.ടി അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷനായി. ആരോഗ്യ ജീവിതവും രോഗനിർണയവും സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തിൽ കെ.ഡി.സി.എച്ച് പത്തോളജി വിഭാഗം മേധാവി ഡോ. കെ.പി അരവിന്ദനും ലബോറട്ടറിയുടെ ഗുണനിലവാരം എന്ന വിഷയത്തിൽ ഡോ. നീപജയും സംസാരിച്ചു. ജില്ലയിലെ ഇരുപതോളും സഹകരണ നീതി ലബോറട്ടറികളിലെ പ്രസിഡന്റ് , സെക്രട്ടറി, ടെക്നീഷ്യൻമാരും പങ്കെടുത്തു. സഹകരണ സംഘം അസിസ്​റ്റന്റ് രജിസ്ട്രാർ വാസന്തി സ്വാഗതവും കെ.ഡി.സി.എച്ച് സി.ഇ.ഒ എ.വി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.