പേരാമ്പ്ര : വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡിന്റെ നവീകരണ പ്രവൃത്തിയിൽ അധികൃതർ കാണിക്കുന്ന അനാസ്ഥക്കെതിരെ കന്നാട്ടി മേഖല കോൺഗ്രസ് കമ്മിറ്റി സമരസമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം സമാപിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി സമരസമിതി പ്രവർത്തകർ സമരസമിതി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പൊതുമരാമത്ത് മന്ത്രിയുമായും എക്സിക്യൂട്ടീവ് എൻജിനീയറുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റോഡിന് പൂർണമായും 8 മീറ്റർ വീതി ഉറപ്പു വരുത്താമെന്നും, ടാറിംഗ് എസ്റ്റിമേറ്റ് പ്രകാരം 3.8 മീറ്ററിൽ നടത്തുകയും തുടർന്ന് 5.5 മീറ്ററിലേക്ക് ടാറിംഗ് ഉയർത്താനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും റോഡ് പ്രവർത്തി ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ അറിയച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സമരസമിതി ചെയർമാൻ എൻ.പി.വിജയൻ , വഹീദ പാറേമ്മൽ,ദേവരാജ് കന്നാട്ടി, പ്രകാശൻ കന്നാട്ടി, ടി.പി പ്രമോദ്, ലിജു പനംകുറ്റിക്കര, റോജി ജോസഫ് , ശ്രീനിവാസൻ കരുവാങ്കണ്ടി , പപ്പൻ കന്നാട്ടി, നടുക്കണ്ടി ബാലൻ എന്നിവർ സംബന്ധിച്ചു. വി. ആലീസ് മാത്യു, സി.പി.എ അസീസ്, വി.കെ. കുഞ്ഞിരാമക്കുറുപ്പ്, ശ്രീനി കരുവാങ്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.