 
മുക്കം: എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കലാകായിക മത്സര ത്തിലെ വിജയികളെ തിരുവമ്പാടി ഇലഞ്ഞിക്കൽ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്ന യൂണിയൻ വനിതാ അപക്സ് സംഘത്തിന്റെ വാർഷിക പൊതുയോഗത്തിൽ ആദരിച്ചു. യോഗം അസി.സെക്രട്ടറി പി.അശോകൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ അദ്ധ്യഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ അപ്പുകുട്ടൻ നിർവഹിച്ചു. വനിതാസംഘം സെക്രട്ടറി അപ്പ് സംഘത്തിൻറെ വാർഷിക കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. തിരുവമ്പാടി ശാഖ പ്രസിഡന്റ് സജി ആശംസകളർപ്പിച്ചു. യൂണിയൻ സെക്രട്ടറി പി.എ ശ്രീധരൻ സ്വാഗതവും വനിതാ സംഘം പ്രസിഡന്റ് ലീല വിജയൻ നന്ദിയും പറഞ്ഞു.