കുന്ദമംഗലം: എൽ.ജെ.ഡി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.പി. വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാർഷിക അനുസ്മരണ യോഗം സംഘടിപ്പിച്ചു. എൽ.ജെ.ഡി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി. സംസ്ഥാന സെക്രട്ടറി സലീം മടവൂർ അനുസ്മരണ പ്രഭാഷണം നടത്തി. പി. എം. തോമസ് (ദേശീയ നിർവാഹക സമിതി അംഗം ), മധു , എം. രാജൻ, കെ. കെ. സദാനന്ദൻ, കേളൻ നെല്ലിക്കോട്ട്, ലിജി പുൽകുന്നുമ്മൽ (കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ) സി. രാജൻ, കെ. എം. സുനിൽകുമാർ, സജിത ഷാജി (വാർഡ് മെമ്പർ ), വി. ഗണേശൻ, പി. സജീവ് കുമാർ, കെ. എം. ചന്ദ്രൻ, പി. എം. രാജൻ, സുധീഷ് പുൽകുന്നുമ്മൽ, ടി. പി. ബിനു (എൽ.വൈ.ജെ.ഡി. മണ്ഡലം പ്രസിഡന്റ് ), വിനയകുമാർ എന്നിവർ പ്രസംഗിച്ചു.