ചേളന്നൂർ: ചേളന്നൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ ചെയർ പേഴ്സൺ സൂജ അശോകൻ, പഞ്ചായത്ത് വികസന കാര്യചെയർപേഴ്സൺ പി.സുരേഷ് കുമാർ വികസന രേഖ കൈപുസ്തകം പ്രകാശനം നടത്തി. ഗ്രാമ പഞ്ചായത്ത് ഉപാദ്ധ്യക്ഷ ഗൗരി പുതിയോത്ത്, വിവിധ ചെയർപേഴ്സൺമാരായ പി.കെ. കവിത, നൗഷീർ സി.പി., ബ്ലോക്ക് മെമ്പർമാരായ ആയിഷ ബീവി, ഷീന ചെറുവത്ത്, ഫാസിൽ എൻ ,രമേശൻ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.എ.ഖാദർ, ടി.കെ.സോമനാഥൻ, പിടി സുധീഷ്, പി.അശോകൻ,എൻ അബ്ദുറഹിമാൻ കുട്ടി, ചേളന്നൂർ പ്രേമൻ എൻ.പ്രേമരാജൻ എന്നിവർ പ്രസംഗിച്ചു. കെ.പി.രമേശ് കുമാർ കരട് പദ്ധതി അവതരിപ്പിച്ചു.ജോയ് കുമാർ വി, ടി. ദിലീപ്, ടി.വത്സല, വി.എം. ഷാനി, സിനി സൈജൻ,പ്രകാശൻ ഇയം, രജിത പാലക്കൽ, ബിന്ദു രാജ് തുടങ്ങിയവർ നേതൃത്വം നൽകി. ആശാ വർക്കർമാരെ എംപി ആദരിച്ചു.