കോഴിക്കോട്: കാശ്യപ സെന്റർ ഫോർ വേദിക് സ്റ്റഡീസ് സംഘടിപ്പിക്കുന്ന പുതിയ ഓൺലൈൻ വേദപഠന കോഴ്‌സ് 'സനാതന ധർമപഠനം; വേദങ്ങളിലൂടെ' ഇന്ന് 12ന് ആചാര്യശ്രീ രാജേഷ് ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് സൂം കോൺഫറൻസിലൂടെയാണ് ഉദ്ഘാടനപരിപാടി നടക്കുന്നത്. ഏഴു മാസം നീണ്ടുനില്‍ക്കുന്ന കോഴ്‌സില്‍ എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 7.30 മുതല്‍ 8.30 വരെ സൂം കോൺഫറൻസ് വഴിയാണ് ക്ലാസുകൾ നടക്കുക. വിദ്യാർത്ഥികൾക്ക് ക്ലാസ് നോട്ടുകളും നിരവധി പുസ്തകങ്ങളും സൗജന്യമായി നൽകും. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും നൽകും. സംശയങ്ങൾക്കും കോഴ്‌സിൽ രജിസ്റ്റർചെയ്യുന്നതിനും 77360 37063 എന്ന നമ്പറിൽ
വാട്‌സാപ്പ് സന്ദേശം അയയ്ക്കുക.