കൊടിയത്തൂർ : കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. പുഴയറിയാൻ യാത്ര, ഫലവൃക്ഷത്തൈ നടീൽ, പച്ചക്കറി വിത്ത് വിതരണം, ഒരു കുട്ടിക്ക് ഒരു കമുങ്ങിൻ തൈ, പദ്ധതി എന്നിവയുടെ തുടക്കവും ചാലിയാർ പുഴയിൽ ബോട്ട് യാത്രയുടെ ഫ്ലാഗ് ഓഫ് കർമവും കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് നിർവഹിച്ചു. ഖാദി മുൽ ഇസ്ലാം സംഘം പ്രസിഡന്റ് എം. അഹമദ് കുട്ടി മദനി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെബർ ഫസലുർ ഹ്മാൻ , പി.സി.അബ്ദുറഹിമാൻ , എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ.വി അബ്ദുസ്സലാം സ്വാഗതവും പുഷ്പ ടീച്ചർ നന്ദിയും പറഞ്ഞു. സ്കൂളിലെ എഴുപതോളം രാവിലെ 10 മണിക്കാരംഭിച്ച യാത്ര ഉച്ചക്ക് 2 മണിയോടെ സമാപിച്ചു. യാത്രക്ക് അദ്ധ്യാപകരായ സലാം , കവിത , തസ്ലീന, സജ്ന, ഹഫ്സത്ത് , നജ്മുന്നീസ , പുഷ്പ , ഷാലിന, നസീമ, രജിന, പി.സി.അബ്ദുറഹിമാൻ എന്നിവർ നേതൃത്വത്വം നൽകി.