കൊടിയത്തൂർ: എസ്.എഫ്.ഐ കൊടിയത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ:ഹയർ സെക്കൻഡറി സ്കൂൾ ചെറുവാടി, പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ കൈമാറി. ലോക്കൽ സെക്രട്ടറി അബി ഇ, ജോ:സെക്രട്ടറി അമൽ, അഭിജിത്, ആകാശ്, ശ്യാംജിത് എന്നിവർ നേതൃത്വം നൽകി.