പേരാമ്പ്ര : അമ്പലവട്ടം വയലിലെ തോട്ടിൽവീണ ഗർഭിണിയായ പശുവിനെ പേരാമ്പ്ര അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. വീതി കുറഞ്ഞ തോട്ടിൽ വീണതിനാൽ പശു കുടുങ്ങി പോയ നിലയിലായിരുന്നു. ആളൊഴിഞ്ഞ പ്രദേശമായതിനാൽ കുറെ തമസിച്ചാണ് അപകടം അറിഞ്ഞത്. സംഭവംഅറിഞെത്തിയ നാട്ടുകാർ തോടിന്റെ ഇരുഭാഗവും കിളച്ച് മാറ്റുകയും അഗ്നിശമനസേനയുടെ നേതൃത്വത്തിൽ സുരക്ഷിതമായി രക്ഷപ്പെടുത്തി കരയിൽ എത്തിക്കുകയുമായിരുന്നു. ഇടത്തിൽ താഴ ബാബുവിന്റെതാണ് പശു.