 
ബാലുശ്ശേരി: പ്രതിസന്ധികളിൽ തളർന്നുപോകാതെ മറ്റുള്ളവർക്ക് പ്രചോദനമാക്കുകയാണ് നടുവണ്ണൂർ, കരിമ്പാപ്പൊയിൽ സ്വദേശി കിളിയാടത്ത് സുവർണൻ (57). 12 വർഷങ്ങൾക്ക് മുമ്പുണ്ടായ അപകടത്തിൽ അരയ്ക്ക് താഴേക്ക് തളർന്നുപോയി. ഇപ്പോൾ വിധിയോട് പോരാടുകയാണ് ഈ 57ക്കാരൻ. വീട്ടിലിരുന്ന് കുടകൾ നിർമിച്ച് വിപണി കണ്ടെത്തി ജീവിതത്തിലേക്ക് തിരിച്ച് വരികയാണ് സുവർണൻ. സെന്ററിംഗ് തൊഴിലാളിയായിരുന്നു സുവർണൻ ജോലിയ്ക്കിടെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണു പരിക്കേറ്റു. വീഴ്ചയിൽ സ്‌പൈനൽ കോഡിന് ക്ഷതം സംഭവിക്കുകയും അരയ്ക്ക് താഴേയ്ക്ക് ചലന ശേഷി നഷ്ടപ്പെടുകയും ചെ യ്തു. ഇതോടെ വീടനുള്ളിൽ ഒതുങ്ങികുടാൻ സുവർണൻ തയ്യാറായില്ല. നല്ലൊരു വായനക്കാരനായ ഇദ്ദേഹം പുസ്തകങ്ങളെ കൂട്ടു പിടിച്ചു. ഇങ്ങനൊരു വായനക്കിടെയാണ് കുട നിർമാണത്തിലേക്ക് തിരിയുന്നത്. ശാരീരിക അവശതകൾ കാരണം ഒരു ദിവസം മൂന്നോ നാലോ കുടകളാണ് നിർമ്മിക്കുക. ഗുണമേന്മയുള്ള തുണികളും കമ്പികളും ഉപയോഗിച്ചാണ് കുട നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ ആവശ്യക്കാരും ഏറെയാണ്. നടുവണ്ണൂർ പെയിൻ ആൻഡ് പാലിയേറ്റീവ് , പ്രദേശവാസികൾ , സാംസ്കാരിക സംഘടനകൾ തുടങ്ങിയവരുടെ സഹായം ലഭിക്കാറുണ്ട്. കുട ആവശ്യമുള്ളവർ മുൻകൂട്ടി പറഞ്ഞാൽ നിർമ്മിച്ചു കൊടുക്കും. ഭാര്യ ഗീത നടുവണ്ണൂരിൽ സപ്ലൈകോയിൽ താത്കാലിക ജീവനക്കാരിയാണ്. മകൾ: അമൃത. സുവർണ്ണന്റെ ഫോൺ നമ്പർ : 7034427602