news
കെ.പി.ചന്ദ്രി ശുചീകരണത്തിന്ന് തുടക്കം കുറിക്കുന്നു.

കുറ്റ്യാടി: മഴക്കാല ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പരിസരം ജനപ്രതിനിധികളും, ജീവനക്കാരും ചേർന്ന് ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, അംഗങ്ങളായ എൻ.പി.കുഞ്ഞിരാമൻ, കെ.മുജീബ് റഹ്മാൻ, കൈരളി: കെ., ജോയന്റ് ബി.ഡി.ഒമാരായ ശീതള, സിന്ധു എന്നിവരും ജീവനക്കാരും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.