nss
അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചേളന്നൂർ എസ്. എൻ. ജി കോളേജ് എൻ. എസ്. എസിന്റെ നേതൃത്വത്തിൽ ചേളന്നൂർ പഞ്ചായത്ത് ആറാം വാർഡിലെ കൗമാരക്കാരായ കുട്ടികൾക്കായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ .കവിത ഉദ്ഘാടനം ചെയ്യുന്നു.

ചേളന്നൂർ: അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചേളന്നൂർ എസ്.എൻ.ജി കോളേജ് എൻ.എസ്. എസിന്റെ നേതൃത്വത്തിൽ ചേളന്നൂർ പഞ്ചായത്ത് ആറാം വാർഡിലെ കൗമാരക്കാരായ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി. വാർഡ് മെമ്പറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പി.കെ കവിത പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.ഷാഫി., എക്സൈസ് ഓഫീസർ എൻ.കെ.ഷബീർ എന്നിവർ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ക്ളാസെടുത്തു. പ്രോഗ്രാം ഓഫീസർമാരായ ഡോ. എം.കെ.ബിന്ദു , സി.പി.ജിതേഷ്, ഗായത്രി എന്നിവർ പ്രസംഗിച്ചു.