news
മത്തത്ത്താഴ ഹൈസ്കൂൾ നടപ്പാതയോട് ചേർന്ന തോട്

കുറ്റ്യാടി: കുറ്റ്യാടി ഗവ: ഹൈസ്ക്കൂൾ മത്തത്ത് താഴ നടപ്പാതയുടെ പുനർനിർമിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. നിലവിലെ നടപ്പാത ഗതാഗത യോഗ്യമാക്കാൻ വർഷങ്ങൾക്ക് മുമ്പ് പദ്ധതി ഏർപ്പെടുത്തിയെങ്കിലും പദ്ധതി ഏങ്ങുമെത്തിയില്ല. വളയന്നൂർ, ഊരത്ത്, വടയം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കുറ്റ്യാടി ഗവ: ആശുപത്രി, മാർക്കറ്റ്, ഹൈസ്കൂൾ, മറ്റ് വാണീജ്യ കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ ഈ വഴിയിലൂടെ എത്തിചേരാം. നൂറ് കണക്കിന് വിദ്യാർത്ഥികളുടെയും ആശുപത്രികളിലേക്കും മറ്റും പോകുന്ന രോഗികളുടെയും ആശ്രയമാണ് ഈ നടപ്പാത. നിലവിൽ നടപ്പാതയിലൂടെ കാൽനട പോലും പ്രയാസമാണ്. ഒരു ഭാഗത്ത് തോട് മറുവശത്ത് സ്വകാര്യവ്യക്തിയുടെ കാട് പിടിച്ച ഭൂമി ഇതിനിടയിൽ കൂടി വേണം നടന്ന് പോവാൻ, നടപ്പാതയുടെ ഒരു ഭാഗം ജില്ല പഞ്ചായത്ത് നീർത്തട സംരക്ഷണത്തിന്റെ ഭാഗമായി കെട്ടിയിട്ടുണ്ടെങ്കിലും വളരെ പ്രയാസപെട്ടാണ് നടപ്പാതയിലൂടെ കാൽനട യാത്രക്കാർ കടന്ന് പോകുന്നത്. ഈ വഴി സഞ്ചാരയോഗ്യമാക്കാൻ ബന്ധപ്പെട്ടവർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പരിസരവാസിയായ മത്തത്ത് മൂനീർ പറയുന്നത്.

മഴക്കാലം ആരംഭിച്ചാൽ കാൽനട സഞ്ചാരത്തിന്ന് പോലും പറ്റാത്ത അവസ്ഥയിലാണ് എന്നും ഈ വഴി സഞ്ചാരയോഗ്യമാക്കാൻ ബന്ധപെട്ടവർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പരിസരവാസിയായ മത്തത്ത് മൂനീർ പറഞ്ഞു.

സംയുക്ത ഫണ്ട് വകയിരുത്തി ഈ ഭാഗത്ത് കൂടി നല്ലൊരു റോഡ് നിർമ്മിക്കണം

ഹാഷിം നമ്പാടൻ

വാർഡ് മെബർ

മത്തത്ത് താഴ കുറ്റ്യാടി ഗവ: ഹയർ സെക്കൻഡറി സ്കൂൾ നടപ്പാതയുടെ നിർമ്മാണത്തിനുള്ള ഫണ്ട് അനുവദിച്ചിട്ട് അനുമതി കിട്ടിയാൽ നടപ്പാതയുടെ നിർമ്മാണം തൊഴിലുറപ്പ് പദ്ധതി പ്രകാരം നടത്താനാണ് ഉദ്ദേശിക്കുന്നത്

ഒ.ടി നഫീസ

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്