haritha
haritha

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ ഹരിത കർമസേന ഇനി മുതൽ സ്മാർട്ടാകും. കെൽട്രോൺ രൂപകൽപ്പന ചെയ്ത് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ഏതാനും ആഴ്ചകൾക്കുള്ളിൽ നിലവിൽ വരും. ഇതിനായുള്ള പരിശീലന പരിപാടി നടന്നു കഴിഞ്ഞു.

459 ഹരിത കർമസേനകൾ പരിശീലനം പൂർത്തിയാക്കി. ഹരിത മിത്രം ആപ്പ് വരുന്നതോടു കൂടി യൂസർ ഫീ ശേഖരണം പൂർണമായും ഡിജിറ്റലാക്കി മാറ്റും. ശേഖരിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവ്, തരം, കാലയളവ് തുടങ്ങിയവ കൃത്യമായി ആപ്പിലൂടെ മനസിലാക്കാൻ കഴിയും. മാലിന്യം സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് അറിയിക്കാനുള്ള സൗകര്യവും ആപ്പിൽലുണ്ടാകും. എരഞ്ഞിപ്പാലത്തുള്ള ശുചിത്വ പ്രോട്ടോകോൾ പരിശീലന കേന്ദ്രത്തിൽ നടന്ന പരിശീലനം ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ഡോ. ജയശ്രീ ഉദ്ഘാടനം ചെയ്തു. കെൽട്രോൺ ഉദ്യോഗസ്ഥരായ വൈശാഖ്, മിജിത് എന്നിവർ ക്ലാസ് നയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സിൻജിനി, ധന്യ, ഷീജമോൾ എന്നിവർ പങ്കെടുത്തു.