saroj
സരോജ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയുടെ മൂന്നാമത് ബ്രാഞ്ച് ചാലപ്പുറത്ത് ആർ.ജി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അംബിക രമേഷ് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: അന്താരാഷ്ട്ര നിലവാരത്തിലുള്ള സരോജ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയുടെ മൂന്നാമത്തെ ബ്രാഞ്ച് ചാലപ്പുറത്ത് തുടക്കമായി. സൂക്ഷ്മവും കൃത്യവുമായ രോഗ നിർണയം സാദ്ധ്യമാക്കുന്ന അത്യന്താധുനിക സാങ്കേതിക വിദ്യകളുമായാണ് പുതിയ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചത്.

സീമെൻസിന്റെ 1 .5ടെസ്‌ല 16 ചാനൽ എം.ആർ.ഐ, 128 സ്‌ലൈസ് കാർഡിയാക്ക് സി.ടി.സ്‌കാൻ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മലബാറിൽ ആദ്യമായി 24 മണിക്കൂർ ലബോറട്ടറി സേവനം ലഭ്യമാക്കിയ സരോജിൽ എല്ലാ രോഗനിർണയങ്ങൾക്കും സംവിധാനങ്ങളുണ്ട്.

പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം ആർ. ജി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അംബിക രമേഷ് നിർവഹിച്ചു. താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, സരോജ് ലാബ് മാനേജിംഗ് ഡയറക്ടർ
ഡോ. അരുൺ ജ്യോതിഷ് ചെറിയാൻ, ഓപ്പറേഷൻ ഹെഡ് രഞ്ജിഷ്, അഡ്മിനിസ്‌ട്രേഷൻ ഹെഡ് ജിതിൻ എന്നിവർ പങ്കെടുത്തു.