img20220530
സി.പി.ഐ കൂടരഞ്ഞി ലോക്കൽ സമ്മേളനം പി.കെ.കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവമ്പാടി:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച മൂലമറ്റം ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെ ദീർഘദൂര കെ.എസ്.ആർ. ടി. സി ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന് സി.പി.ഐ കൂടരഞ്ഞി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ എക്സി.കമ്മിറ്റി അംഗം പി.കെ.കണ്ണൻ ഉദ്ഘാടനം ചെയ്തു. ടി.ജെ.റോയ് അദ്ധ്യക്ഷത വഹിച്ചു. ജോസ് വെണ്ണായപ്പിള്ളിൽ പതാക ഉയർത്തി. ജില്ലാ കമ്മിറ്റി അംഗം വി.എ.സബാസ്റ്റ്യൻ, തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ.മോഹനൻ, അസി.സെക്രട്ടറി കെ.എം അബ്ദുറഹിമാൻ, കെ.ഷാജികുമാർ, പി.കെ.രതീഷ്, ജിൻസി മാത്യു, ജോൺ കുരിശിങ്കൽ എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ടോംസൺ മൈലാടിയെ തെരഞ്ഞെടുത്തു.