സുൽത്താൻ ബത്തേരി: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കളെ മുത്തങ്ങയിൽ വെച്ച് എക്‌സൈസ് അധികൃതർ പിടികൂടി. മലപ്പുറം സ്വദേശികളായ ഡാനീഷ് (26), ഹവാസ് (26), അഹമ്മദ് ഫായിസ് (26), സൈനുൽ ആബിദ് (27) എന്നിവരെയാണ് 90 ഗ്രാം എം.ഡിഎംഎയുമായി അറസ്റ്റ് ചെയ്തത്.

മയക്കുമരുന്നു കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കർണാടകയിൽ നിന്ന് കടത്തികൊണ്ടുവരുകയായിരുന്ന എംഡിഎംഎ പിടിച്ചെടുത്തത്. പിടികൂടിയ മയക്കുമരുന്നിന് മാർക്കറ്റിൽ 7 ലക്ഷം രൂപ വില വരും.

മുത്തങ്ങ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ.നിഗീഷ്, പ്രിവന്റിവ് ഓഫീസർമാരായ വി.ആർ.ബാബുരാജ്, സുരേഷ്, സിഇ.ഒ മാരായ അനൂപ്, സജീവൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഫോട്ടോ-എംഡിഎംഎ
മുത്തങ്ങയിൽ എംഡിഎംഎയുമായി പിടിയിലായവർ