സുൽത്താൻ ബത്തേരി: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒന്നരമാസം പ്രായമായ കൈകുഞ്ഞടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. എരുമാട് സ്വദേശിയും ബൈക്ക് യാത്രക്കാരനുമായ സുരാജ് (53), വാഴവറ്റ സ്വദേശി ലിഷ (34), ഇവരുടെ ഒന്നരമാസം പ്രായമായ കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ മൈസൂർ റോഡിൽ മന്തണ്ടിക്കുന്നിൽ വെച്ചായിരുന്നു അപകടം.
ബത്തേരിയിൽ നിന്ന് കല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ കൈക്കുഞ്ഞുമായി ഇരുന്ന ലിഷ റോഡിലേക്ക് തെറിച്ചുവീണു. മന്തണ്ടിക്കുന്നിലെ സപ്ത റോഡിലൂടെ ദേശീയപാതയിലേക്ക് പെട്ടന്ന് കടന്നുവന്ന കാറിൽ ഇടിക്കാതിരിക്കുന്നതിനുവേണ്ടി ഓട്ടോ തിരിച്ചപ്പോൾ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.