പേരാമ്പ്ര: ഡി.സി.സി മുൻ വൈസ് പ്രസിഡന്റും ജനകീയ ഡോക്ടറുമായിരുന്ന ഡോ. പി കെ ചാക്കോയുടെ 4-ാം ചരമവാർഷികം സമുചിതമായി ആചരിച്ചു. ചരമ വാർഷികദിനത്തിൽ ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പടത്തുകടവ് ഹോളീ ഫാമിലി ചർച്ച് സെമിത്തേരിയിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥന സദസും നടത്തി. മണ്ഡലം പ്രസിഡന്റ് ഇ.ടി.സരിഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.പി വിജയൻ , പി.ടി വിജയൻ , സന്തോഷ് കോശി, വി.പി. ഇബ്രാഹിം, കെ.എം. ശങ്കരൻ , എം. ബാലൻ, റോജി ജോസഫ് , സെബസ്റ്റ്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.