കൽപ്പറ്റ: കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അദ്ധ്യാപകന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്.
പുൽപ്പള്ളി ഇരുളം സ്വദേശിയും ബത്തേരി സർവ്വജന ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനുമായ നെല്ലിക്കുനി സനിൽകുമാർ (35) നാണ് പരിക്കേറ്റത്.

കഴിഞ്ഞദിവസം ഇരുളം പെട്രോൾ പമ്പിന് സമീപം വച്ച് സനിൽ ഓടിച്ച ബുള്ളറ്റിന് നേരെക് തെരുവുനായ കുരച്ച് ചാടുകയായിരുന്നു. നിയന്ത്രണംവിട്ട ബുള്ളറ്റ് മറിഞ്ഞ് സനിൽ കുമാറിന്റെ കൈയൊടിഞ്ഞു.
ഇടതുകൈക്കാണ് പരിക്കേറ്റത്. സനിൽ കുമാർ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കൈക്ക് രണ്ടിടത്ത് പൊട്ടലുണ്ട്. ആറുമാസം മുൻപ് ഇരുളം കള്ള്ഷാപ്പിന് മുന്നിൽ വച്ച് കാട്ടുപന്നി ആക്രമിച്ചതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ടു മറഞ്ഞിരുന്നു. അപകടത്തിൽ സനിൽ കുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ബൈക്ക് ഏറെക്കുറെ തകർന്നു. ഈ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ കഴിയുമ്പോഴാണ് തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്.


കാട്ടുപന്നി നാട്ടിലിറങ്ങി വാഹനങ്ങളുമായി കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ജില്ലയിൽ വർധിച്ചുവരികയാണ്. ബത്തേരി നഗരസഭ മുൻ ചെയർമാൻ പി.വി സഹദേവൻ സമാനമായ അപകടത്തെ തുടർന്ന് ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. തെരുവുനായ ആക്രമണവും ജില്ലയിൽ അതിരൂക്ഷമായി തുടരുകയാണ്. പൊതുനിരത്തിൽ പോലും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഇല്ലെന്നാണ് ഈ സംഭവങ്ങൾ കാണിക്കുന്നത്.
അേേമരവാലിെേ മൃലമ