കോഴിക്കോട് : മലബാർ മേഖലയിലെ എൻ.സി.സി നാവിക യൂണിറ്റിന്റെ വാർഷിക പരിശീലന ക്യാമ്പ് കോഴിക്കോട് എൻ.ഐ.ടിയിൽ നടന്നു. ഏഴ് കോളേജുകളിൽ നിന്നും 12 സ്‌കൂളുകളിൽ നിന്നുമായി 600 കാഡറ്റുകൾ പങ്കെടുത്തു. എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. എൻ.ഐ.ടി രജിസ്ട്രാർ കമാൻഡർ ഡോ. ഷാമസുന്ദര എം.എസ്, 9 കേരള നാവിക യൂണിറ്റ് എൻ.സി.സി കമാൻഡിംഗ് ഓഫീസർ ലെഫ്. കമാൻഡർ അബിൻ അലക്‌സ്, ഫറോക്ക് കോളേജ്- എൻ.ഐ.ടി അസോസിയേറ്റ് എൻ.സി.സി ഓഫീസർമാരായ ലെഫ്. ഡോ. അബ്ദുൾ ജബ്ബാർ എ.ടി, സബ് ലെഫ്. ഡോ. ചന്ദ്രശേഖർ ബെസ്റ്റ എന്നിവരും പങ്കെടുത്തു. ഇ. ഗോവിന്ദ്, പ്രൊഫ. ലിസ ശ്രീജിത്ത്, അഭിഷേക് എന്നിവർ ക്ലാസെടുത്തു. സമാപന ചടങ്ങിൽ എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, രഞ്ജിനി പ്രസാദ്, 9കെ നേവൽ യൂണിറ്റ് എൻ.സി.സി ലെഫ. കമാൻഡർ അബിൻ അലക്‌സ്, അലീന വർഗീസ്, എൻ.ഐ.ടി ചീഫ് വാർഡൻ ഡോ. ആർ മനു എന്നിവർ പങ്കെടുത്തു. ബെസ്റ്റ് കേഡറ്റ്, ബെസ്റ്റ് ഡിവിഷൻ, ബെസ്റ്റ് കോളേജ്, ബെസ്റ്റ് സ്‌കൂൾ, സ്‌പോർട്‌സ്, സാംസ്‌കാരിക പരിപാടികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ പ്രകടനങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചീഫ് പെറ്റി ഓഫീസർ ഗോപീകൃഷ്ണ ക്യാമ്പ് ഏകോപിപ്പിച്ചു.