കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അനെർട്ട് സ്ഥാപിച്ച സൗരോർജ വാക്‌സിൻ ശീതികരണ സംഭരണി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അനർട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നരേന്ദ്ര നാഥ് വേലുരി പ്രസംഗിച്ചു. മെഡിക്കൽ കോളേജിന് ആവശ്യമായ വാക്‌സീനുകൾ ഉൾപ്പടെ മരുന്നുകൾ സൂക്ഷിക്കുന്നതിനായി 5 എം.ടി സംഭരണ ശേഷിയുള്ള യൂണിറ്റിന്റെ പ്രവർത്തനത്തിനായി ഏഴ് കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ നിലയവും സ്ഥാപിച്ചിട്ടുണ്ട്. സൗരോർജ സംഭരണിയിലെ ഊഷ്മാവ് ആവശ്യാനുസരണം നാല് മുതൽ എട്ട് ഡിഗ്രി വരെ നിയന്ത്രിക്കാനാകും.