കോഴിക്കോട്: സംഘടന ശക്തമാക്കുന്നതിന്റെ ഭാഗമായി എ.എ.പി വടക്കൻ കേരള സമ്മേളനം നളന്ദ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വാർഡ് തലം വരെയുള്ള ഭാരവാഹികൾ പങ്കെടുത്തു. സംസ്ഥാന കൺവീനർ പി.സി.സിറിയക്ക് അദ്ധ്യക്ഷത വഹിച്ചു.
ഇന്ന് കോട്ടയത്ത് മദ്ധ്യ കേരള സമ്മേളനവും നാളെ തെക്കൻ മേഖലാ പ്രതിനിധി സമ്മേളനവും നടക്കും. എ.എ.പി കേരള ചുമതല വഹിക്കുന്ന എൻ. രാജയാണ് നേതൃത്വം നൽകുന്നത്. ജില്ലാ കൺവീനർമാരായ സനോവർ, അജി കോളനിയ, ദിലീപ്, ദീപക് ജയറാം , തോമസ് കുര്യൻ, ജാഫർ അത്തോളി എന്നിവർ പ്രസംഗിച്ചു.