പേരാമ്പ്ര: ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ പുതിയ ഡയറക്ടറായി ഡോ സി. കെ. തങ്കമണി ചുമതലയേറ്റു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് ആണ് ഡോ. തങ്കമണിയെ നിയമിച്ചത്. കേരള കാർഷിക സർവകലാശാലയിൽ നിന്നും അഗ്രോണോമിയിൽ ഡോക്ടറേറ്റ് നേടിയ ഡോ തങ്കമണി സുഗന്ധവിളകളുടെ സംയോജിത ജൈവകൃഷി രീതികൾ വികസിപ്പിച്ചെടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നിലവിൽ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ക്രോപ് പ്രൊഡക്ഷൻ വിഭാഗത്തിന്റെ മേധാവിയായിരുന്നു. 30 വർഷത്തിലേറെ ശാസ്ത്ര ഗവേഷണ പരിചയമുള്ള പ്രിൻസിപ്പൽ സയന്റിസ്റ്റ് ആയ ഡോ.തങ്കമണിയുടെ പ്രധാന ഗവേഷണ മേഖലകൾ സുഗന്ധവ്യഞ്ജനങ്ങളിലെ പ്രതിവർദ്ധനത്തിനുള്ള നൂതന സാങ്കേതിക വിദ്യകൾ, സസ്യപരിപാലന മുറകൾ, സുഗന്ധവിളകളുടെ ജലസേചന ക്രമീകരണം, വളപ്രയോഗം എന്നിവയാണ്.പെരുണ്ണാമൂഴിയും കോഴിക്കോടും ഉൾപെടുന്ന സുഗന്ധ വിള ഗവേഷണകേന്ദ്രത്തിന്റെതാണ് ചുമതല.