madya
കേരള മദ്യനിരോധന സമിതി കളക്ടറേറ്റ് പടിക്കൽ നടത്തിയ സൂചനാ സത്യഗ്രഹം സമിതി സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ.ടി.എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കൊട് : ജില്ലയിൽ 6 പുതിയ വിദേശമദ്യഷാപ്പുകൾ തുടങ്ങാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുത്ത് തോല്പിക്കുമെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ ടി.എം രവീന്ദ്രൻ പറഞ്ഞു. മദ്യഷാപ്പുകൾ തുടങ്ങാനുള നീക്കങ്ങൾക്കെതിരെ മദ്യനിരോധനസമിതി ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കൽ നടത്തിയ സൂചനാ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.വാസു അദ്ധ്യക്ഷത വഹിച്ചു. ടി.കെ. എ അസീസ്, സിസ്റ്റർ മാറില്ല , രാജീവൻ ചൈത്രം തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പൊയിലിൽ കൃഷ്ണൻ സ്വാഗതവും ചന്ദ്രൻ കടേക്കനാരി നന്ദിയും പറഞ്ഞു.