kunnamangalam-news
കുരുവട്ടൂരിൽ നടന്നസംരംഭകത്വ ശില്പശാല പഞ്ചായത്ത് പ്രസിഡൻ്റ് സരിത എ ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: സംരംഭക വർഷാചരണത്തിന്റെ ഭാഗമായി കുരുവട്ടൂർ പഞ്ചായത്തിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.സരിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ, ലോണുകൾ , ലൈസൻസുകൾ, സബ്സിഡികൾ എന്നിവയിൽ വിപിൻ ദാസ്, ശിൽപ എന്നിവർ ക്ലാസെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.പി.സോമനാഥൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ.ലിനി, ഗ്രാമീൺ ബാങ്ക് മാനേജർ ദിപിൻകുമാർ എന്നിവർ പ്രസംഗിച്ചു .വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി.സിന്ധു സ്വാഗതവും അഞ്ജലി നന്ദിയും പറഞ്ഞു.