news
പ്രതിരോധ സംഗമം

കോഴിക്കോട്: ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന പ്രതിരോധ സംഗമം അഞ്ചിന് നടക്കും. കോഴിക്കോട് ടൗൺഹാളിൽ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട് ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കും സ്ത്രീകൾക്കുമെതിരെ രാജ്യത്താകെ നടക്കുന്ന ഹിന്ദുത്വാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിരോധസംഗമം. പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ.മുഹമ്മദ്‌റിയാസ്, വിവിധ സാമൂഹ്യസംഘടനകളെ പ്രതിനിധീകരിച്ച് സി.മുഹമ്മദ്‌ ഫൈസി, ഉമ്മർഫൈസി മുക്കം, ടി.പി. അബ്ദുള്ളക്കോയ മദനി, ഡോ.ഐ.പി. അബ്ദുൾസമദ്, കെ.സോമപ്രസാദ്, ഒ.ആർ.കേളു, ഫാദർ മാത്യൂസ് വാഴക്കുന്നം, വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി, ഡോ.കെ.ടി.ജലീൽ, ഡോ.സെബാസ്റ്റ്യൻപോൾ, കെ.പി.രാമനുണ്ണി, അജിത, ഖദീജ മുംതാസ് എന്നിവർ പ്രസംഗിക്കും.