 
കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പി.എം.താജ് അനുസ്മരണം ജൂലായ് അവസാനവാരം നടക്കും. സംഘാടക സമിതി രൂപീകരണ യോഗം കെ.ആർ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എ.കെ.രമേശ് അദ്ധ്യക്ഷത വഹിച്ചു.
പുരുഷൻ കടലുണ്ടി, ഡോ.യു.ഹേമന്ത്കുമാർ, ഐസക് ഈപ്പൻ, കെ.സുരേഷ് കുമാർ , വി.ടി.സുരേഷ്, ജാനമ്മ കുഞ്ഞുണ്ണി , ഗുലാബ് ജാൻ , മേലടി നാരായണൻ, കെ.വി.ജയരാജ്, വിനു നീലേരി, കെ.ശ്രീനിവാസൻ, എം.സി. സന്തോഷ് കുമാർ, കരുണാകരൻ പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.പി.ദാസൻ (ചെയർമാൻ), എ.കെ.രമേശ് (ജന.കൺവീനർ) വിൽസൺ സാമുവൽ (ട്രഷറർ).