കുറ്റ്യാടി: പ്രളയത്തിൽ നാട്ടുകാർക്ക് തുണയായെത്തുകയും ഒടുവിൽ സ്വയം ദുരിതം ഏറ്റുവാങ്ങുകയുെ ചെയ്ത കരിങ്ങാട് വി ആർ രാജേഷിന് നാട്ടുകാരുടെ സഹായഹസ്തത്താൽ വീടൊരുങ്ങി. പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് രാജേഷ് ശരീരം തളർന്നു കിടപ്പിലായത്. സി.പി.എം തൊട്ടിൽപ്പാലം ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന രാജേഷ് നാടിന്റെ വികസന പ്രവർത്തനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. സി പി എം തൊട്ടിൽപ്പാലം ലോക്കൽ കമ്മിയാണണ് കരിങ്ങാട് 10 സെന്റ് സ്ഥലം വാങ്ങി വീടുവെച്ചു നല്ലിയത്. വീടിന്റെ താക്കോൽ കൈമാറൽ ചടങ്ങ്.സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണൻ എം.എൽ.എ താക്കോൽ കൈമാറി. ലോക്കൽ കമ്മറ്റി സെക്രട്ടരി പി മോഹനൻ അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ കെ സുരേഷ്, എ എം റഷീദ്, കെ കൃഷ്ണൻ, പി സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ജി ജോർജ്ജ്, കെ സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, എം കെ നികേഷ്, പി കെ രാജീവൻ, എ ആർ വിജയൻ ,എൻ രവി, വി കെ മഹേഷ് എന്നിവർ പ്രസംഗിച്ചു. നിർമാണ കമ്മിറ്റി കൺവീനർ കെ.കെ ശ്രീനിവാസൻ സ്വാഗതവും പി കെ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.