വടകര: പുറങ്കര പുറത്തെ കയ്യിൽ റോഡ് ടാർ ചെയ്യണമെന്ന ആവശ്യം ശക്തം.
പുറത്തെ കൈയിൽ, എരഞ്ഞിക്കൽ, അമാനത്ത് വളപ്പ്, മുട്ടുങ്ങവളപ്പ് എന്നിവിടങ്ങളിൽ താമസിക്കുന്നവരുടെ പ്രധാനപ്പെട്ട യാത്രാമാർഗമാണ് ഈ റോഡ്. നാട്ടുകാരുടെ നിരന്തരമായ ഇടപെടൽ മൂലം വടകര എം.എൽ.എയുടെ ഫണ്ടിൽ ഉൾപ്പെടുത്തി റോഡ് ടാർ ചെയ്യുവാൻ വടകര മുനിസിപ്പാലിറ്റി വർക്ക് ടെണ്ടർ ചെയ്ത് കരാർ നല്കിയെങ്കിലും റോഡ് ഗതാഗതയോഗ്യമാക്കുവാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതു വരെ ആവശ്യമായ ഇടപെടൽ ഉണ്ടായിട്ടില്ല. മഴക്കാലത്ത് ചെളിയും, മാലിന്യവും നിറഞ്ഞ് കാൽ നടപോലും ദു:സ്സഹമാകുന്ന സാഹചര്യമാണ് നിലവിൽ. പ്രശ്നപരിഹാരം ഉടൻ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റി മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്ക് ഒരുങ്ങുകയാണ് പ്രദേശവാസികൾ.