കുറ്റ്യാടി: മെൻസ്റ്റൽ ഹൈജീൻ ദിനാചരണത്തോടനുബന്ധിച്ച് ജെ.സി.ഐ.കുറ്റ്യാടി ടൗൺ ചാപ്റ്റർ വിവിധ പരിപാടികൾ നടത്തി. കുറ്റ്യാടി എം.ഐ.യു.പി.സ്കൂളിന് നാപ്കിൻ ഇൻസുലേറ്റർ പ്രധാനാധ്യാപകൻ ഇ.അഷ്റഫിന് നൽകി. ജെ.സി.ഐ.പ്രസിഡന്റ് എം. ഷഫീഖ് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി മെൻസ്റ്റൽ ഹൈജീൻ ബോധവത്ക്കരണ ക്ലാസ് നൽകി. ഡോ. നമിത, ഡോ. അനൂപ് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. എസ്.ആർ.നസീഫ് ,കെ.അർജ്ജുൻ, വി.സി.സാലിം ,എൻ.കെ.ഫിർദൗസ്, എ.കെ.ഷംസീർ, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.