വടകര: കെ. എസ്. ഇ.ബി അഴിയൂർ സെക്ഷനിലെ മണിക്കൂറുകൾ നീണ്ട വൈദ്യുതി മുടക്കം അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് അഴിയൂർ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു . ചെയർമാൻ കെ. അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. പി. ബാബുരാജ് , പ്രദീപ് ചോമ്പാല, വി.കെ .അനിൽ കുമാർ,അജ്മാൻ ഇസ്മായിൽ , ഹാരീസ് മുക്കാളി , കാസിം നെല്ലോളി, കെ.പി.രവീന്ദ്രൻ ,എം. ഇസ്മയിൽ,ഏ.വി.സെനീദ് എന്നിവർ പ്രസംഗിച്ചു.