വടകര: കൈനാട്ടി കെ.ടി ബസാറിൽ ടാങ്കർ ലോറി മറിഞ്ഞത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് മംഗലാപുരത്ത് നിന്ന് ഗ്യാസ് ടാങ്കറുമായി പോവുകയായിരുന്ന ലോറി സാമിറോഡിനോട് ചേർന്ന് മറിഞ്ഞത്. വടകര നിന്നും അഗ്നിശമന വിഭാഗവും പൊലീസും സ്ഥലത്തെത്തി. നിരീക്ഷണത്തിൽ ഗ്യാസ് ലീക്കാവുന്നില്ലെന്ന് അറിയിച്ചതോടെയാണ് ആശങ്ക അകന്നത്. ലോറിയിൽ നിന്ന് വേർപെടുത്താനാവുന്ന ടാങ്കറായിരുന്നു അപകടത്തിൽപ്പെട്ടത്. വൈകുന്നേരത്തോടെ ടാങ്കർ എടുത്തു മാറ്റി.