അത്തോളി : സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി.ജെ.പി അത്തോളി പഞ്ചായത്ത് കമ്മിറ്റി അത്താണിയിൽ നടത്തിയ പ്രതിഷേധ ധർണ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു. ഷാജി കെ.പി.അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബൈജു കൂമുള്ളി, ആർ.എം. കുമാരൻ , ടി.സദാനന്ദൻ, പ്രമോദ് ശിവപുരം, ടി.കെ.കൃഷ്ണൻ പ്രസംഗിച്ചു. ദിനേശൻ . പി സ്വാഗതവും ഷിബു ടി. ഒ. നന്ദിയും പറഞ്ഞു