കൊയിലാണ്ടി: പതിനാലാം പഞ്ചവത്സര പദ്ധതി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസനെ സെമിനാർ പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ സി.കെ.ശ്രീകുമാർ, സതി കിഴക്കയിൽ , ഷീബ മലയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിർ എന്നിവർ പ്രസംഗിച്ചു. ബിന്ദു മഠത്തിൽ, സ്വാഗതവും എ.ടി മനോജ് കുമാർ നന്ദിയും പ്രകടിപ്പിച്ചു.