പേരാമ്പ്ര: ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം രണ്ട് ദിവസമായി മുടങ്ങിയതായി പരാതി. പെരുവണ്ണാമൂഴിയിൽ നിന്നും പമ്പ് ചെയ്യുന്ന ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പാണ് പലസ്ഥലങ്ങളിലും പൊട്ടിയത്. പ്രശ്ന പരിഹാരത്തിനായി അധികൃതരെ വിളിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പൊട്ടിയ പൈപ്പുകളുടെ ചോർച്ചയടച്ച് എത്രയും പെട്ടെന്ന് കുടിവെള്ളം ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.