അത്തോളി: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയനുസരിച്ച് പഞ്ചായത്തിലെ ആറാം വാർഡിൽ മഞ്ഞൾ കൃഷി വിത്തിറക്കി. ആറാം വാർഡിലെ കരുമനക്കൽ കുടുംബം വക നാല് ഏക്കറിൽ സ്ഥലത്താണ് മഞ്ഞൾ കൃഷിയിറക്കിയത്. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു രാജൻ മലയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.കെ റിജേഷ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുനീഷ് നടുവിലയിൽ, ശാന്തിമാവീട്ടിൽ, പി.എം. രമ, കെ. രാധാകൃഷ്ണൻ,കൃഷി ഓഫീസർ സുവർണ ശ്യാം, കെ. രജിഷ, വിജിലസന്തോഷ്, വിദ്യാസാഗർ, സി.റീന, ടി.എം. ദേവി പ്രസംഗിച്ചു.